വീ​ട്ട​മ്മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, January 25, 2023 9:56 PM IST
മ​ഞ്ചേ​രി: വീ​ട്ട​മ്മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ഞ്ചേ​രി അ​ച്ചി​പ്പി​ലാ​ക്ക​ൽ പാ​റാം​തൊ​ടി ബാ​പ്പു​ട്ടി​യു​ടെ മ​ക​ളും വെ​ള്ളാ​ന്പു​റം സി.​എം അ​ഷ്റ​ഫി​ന്‍റെ ഭാ​ര്യ​യു​മാ​യ ഫാ​ത്തി​മ സു​ഹ്റ (40) യാ​ണ് മ​രി​ച്ച​ത്. ജോ​ർ​ദ്ദാ​ൻ അ​മ്മാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ജോ​ർ​ദ്ദാ​ൻ, പ​ല​സ്തീ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.