കാ​ണാ​താ​യ യു​വാ​വ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, January 25, 2023 9:56 PM IST
കൊ​ണ്ടോ​ട്ടി: കൊ​ട്ട​പ്പു​റ​ത്ത് നി​ന്നു കാ​ണാ​താ​യ യു​വാ​വി​നെ ഫ​റോ​ക്ക് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ട​പ്പു​റം പ​ട്ടേ​ല​ത്ത് അ​ല​വി​ക്കു​ട്ടി​യു​ടെ മ​ക​ൻ സ​ഫ്വാ​ൻ (26)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 23ന് ​തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നു ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​താ​യി​രു​ന്നു. പി​ന്നീ​ട് വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. നാ​ട്ടു​കാ​രും കു​ടും​ബ​വും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഫ​റോ​ക്ക് ച​ന്ത​ക്ക​ട​വി​ൽ ചാ​ലി​യാ​ർ തീ​ര​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ൾ പു​ഴ​യി​ൽ വീ​ണു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് മീ​ഞ്ച​ന്ത ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു ക​ബ​റ​ട​ക്കും. പി​താ​വ്: അ​ല​വി​ക്കു​ട്ടി. മാ​താ​വ്: സ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ർ ഫൈ​സ​ൽ, ഷാ​ന ഷെ​റി​ൻ.