സംരംഭകർക്ക് പിന്തുണയുമായി ബിഒസി സെമിനാർ 28ന്്
1262017
Wednesday, January 25, 2023 12:34 AM IST
മഞ്ചേരി: സംരംഭകരുടെ ഓണ്‍ലൈൻ കൂട്ടായ്മയായ ബിഒസി ഗ്ലോബൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 28 ന് രാവിലെ ഒന്പതിനു മഞ്ചേരി സെഞ്ച്വറി ഹാളിൽ സൗജന്യ ബിസിനസ് കോണ്‍ക്ലേവ് നടത്തും. അഡ്വ.യു.എ.ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ വി.എം.സുബൈദ അംഗത്വ വിതരണം നിർവഹിക്കും. പ്രമുഖ സംരഭകത്വ പരിശീലകരായ കസാഖ് ബാനർജി, ഫാറൂഖ്, മുഹമ്മദ് സിദീഖ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ റഹ്മത്ത് അലി എന്നിവർ ക്ലാസുകളെടുക്കും.
പങ്കെടുക്കുന്നവർ 9497582015 എന്ന നന്പറിൽ രജിസ്റ്റർ ചെയ്യണം. 20 വയസ് പൂർത്തിയായ വിദ്യാർഥികൾ മുതൽ വനിത, പ്രവാസി, ചെറുകിട സംരംഭങ്ങൾക്കാവശ്യമായ പിന്തുണയും ഏകോപനവും വിപണനവും ലക്ഷ്യമാക്കി മഹാമാരിക്കാലത്ത് ക്ലബ് ഹൗസ് ചർച്ചകളിലൂടെ ആരംഭിച്ച ബിഒസി കൂട്ടായ്മയിൽ പിന്തുടരുന്നവർ കാൽ ലക്ഷം കടന്നതായി ഭാരവാഹികൾ അറിയിച്ചു. വ്യവസായ, കാർഷിക, സേവന മേഖലകളിലെ എല്ലാതരം സംരംഭങ്ങൾക്കും കുടുംബശ്രീക്കും മാർഗദർശനത്തിന് പങ്കാളികളാകാവുന്നതാണെന്ന് അസോസിയേഷൻ പ്രസിഡന്റ് കിഷോർകുമാർ, മുസ്തഖീം കരണത്ത്, മുഹമ്മദ് അനസ്, അജിത് അലോഷ്യസ്, സബീറലി കല്ലായി, അഫ്സൽ ചോലക്കര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.