നാടിന്റെ വികസനത്തിനു വ്യാപാരികളും പ്രവാസി സമൂഹവും ഒന്നിക്കണം: "ഇമ’
1261288
Monday, January 23, 2023 12:46 AM IST
മഞ്ചേരി : നാടിന്റെ സമഗ്ര വികസനത്തിനായി പ്രവാസികളും വ്യാപാരി സമൂഹവും ഒന്നിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ’ഇമ’ മഞ്ചേരി ഗ്ലോബൽ ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ച അഭിപ്രായപ്പെട്ടു.
ലോകമെന്പാടുമുള്ള നാട്ടുകാരായ പ്രവാസികളെ ഒരു കുടക്കീഴിലെത്തിച്ച ഇമ കഴിഞ്ഞ 20 വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ടെന്നും പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇമാൽകോയടക്കം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തതായും ചർച്ചയിൽ അധ്യക്ഷത വഹിച്ച ചെയർമാൻ മുഹമ്മദ് ഹുസൈൻ ചൂണ്ടിക്കാട്ടി. വിവിധ ബിസിനസ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 25 വ്യാപാരികൾ പങ്കെടുത്ത പരിപാടിയിൽ വൈസ് ചെയർമാൻ ഷാജി കിഴക്കാത്ര, മാറി വരുന്ന ബിസിനസ് തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ച് വിഷയം അവതരിപ്പിച്ചു. മഞ്ചേരി മൾബറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചയിൽ പ്രസിഡന്റ് റോയൽ ജലീൽ, സെക്രട്ടറി അബ്ദുൾ ഗഫൂർ, ഷബീർ പാപ്പിനി, റഷീദ് ഇമാൽകോ, ഷബീർ മലബാർ ഗോൾഡ്, ചമയം സക്കീർ, മുജീബ് രാജധാനി, അൻവർ സാദത്ത്, ഹംസ മുള്ളന്‍പാറ, വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹമീദ് കുരിക്കൾ, സെക്രട്ടറി നിവിൽ ഇബ്രാഹിം, ട്രഷറർ അൽത്താഫ്, അഷ്റഫ് കൊടക്കാടൻ, ഷാഹുൽഹമീദ്, കെ.പി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.