ദേശീയ വിദ്യാഭ്യാസ സെമിനാർ നടത്തി
1261282
Monday, January 23, 2023 12:46 AM IST
നിലന്പൂർ: മന്പാട് ടാണ സ്പ്രിംഗ്സ് ഇന്റർനാഷണൽ സ്കൂളിൽ ദേശീയ വിദ്യാഭ്യാസ സെമിനാർ (എഡ്യൂസ്പ്രിംഗ്സ്-രണ്ട്) സംഘടിപ്പിച്ചു. പി.വി. അബ്ദുൾവഹാബ് എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് ഡയറക്ടർ ഷജ്ന സിയാദ് അധ്യക്ഷത വഹിച്ചു.
മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസൻ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഐഡിയൽ ആർ. മജീദ്, സ്പ്രിംഗ്സ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ. കെ.എ. സിയാദ്, പ്രിൻസിപ്പൽ കെ. ചിത്രകല, സംഘാടകസമിതി കണ്‍വീനർ കെ.ടി. മൻസൂർ, വൈസ് പ്രിൻസിപ്പൽ എൻ. പാത്തുമ്മക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻനായർ, കേരള യൂണിവേഴ്സിറ്റി പ്രഫ. ഡോ. അരുണ്‍കുമാർ, അസിസ്റ്റന്റ് പ്രഫ. ഡോ. റൂത്ത് ഹൗസൽ (ഹൈദരാബാദ്), ഹൈക്കോടതിയിലെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ, എക്സ് ആൻഡ് വൈ ലേണിംഗ് ആപ്പിന്റെ സ്ഥാപകരിലൊരാളും ഡിസൈൻ എൻജിനീയറുമായ സി. മുഹമ്മദ് അജ്മൽ, എഡാപ്റ്റ് സ്ഥാപകനും സിഇഒയുമായ ഉമ്മർ അബ്ദുൾസലാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സെമിനാറിന്റെ ഭാഗമായി അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമായി നടത്തിയ ഉപന്യാസമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.