വെ​ങ്ക​ല മെ​ഡ​ൽ നേ​ടി ദി​യ​ ഫാ​ത്തി​മ
Wednesday, December 7, 2022 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ 600 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ൻ എ​ച്ച്എ​സ്എ​സി​ലെ ദി​യ ഫാ​ത്തി​മ. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ദി​യ ഫാ​ത്തി​മ. സം​സ്ഥാ​ന​ത​ല​ത്തി​ൽ 400 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ അ​ഞ്ചാം​സ്ഥാ​ന​വും ക്രോ​സ്ക​ണ്‍​ട്രി​യി​ൽ ആ​റാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് ഈ ​താ​രം.
ഇ​തി​നു പു​റ​മെ അ​സോ​സി​യേ​ഷ​ൻ അ​ത്്ല​റ്റി​ക്മീ​റ്റി​ലും ദി​യ സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. ആ​ന​മ​ങ്ങാ​ട് കോ​ട​ങ്ങാ​ട​ൻ കു​ഞ്ഞാ​ല​ൻ- സ​ലീ​ന ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ മ​ല​പ്പു​റം ജി​ല്ല​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​ര​വും കോ​ച്ചും. സാം ​വ​ർ​ഗീ​സ് ആ​ണ് കാ​യി​കാ​ധ്യാ​പ​ക​ൻ. സ്കൂ​ളി​ൽ നി​ന്നു ദി​യ​യ്ക്ക് പു​റ​മെ പ​ത്താം ക്ലാ​സ്് വി​ദ്യാ​ർ​ഥി​നി നി​ര​ഞ്ജ​ന​യും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.