കെഎസ്എസ്പിയു ധർണ സംഘടിപ്പിച്ചു
1246690
Wednesday, December 7, 2022 11:35 PM IST
മലപ്പുറം: പെൻഷൻ പരിഷ്കരണ കുടിശിക ഉടൻ അനുവദിക്കുക, കുടിശികയായ നാലു ഗഡു ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പ്രായമായ പെൻഷൻകാർക്ക് വർധിത പെൻഷൻ അനുവദിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു)മലപ്പുറം ബ്ലോക്ക്, ടൗണ്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മലപ്പുറം കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ.പി സുമതി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പാർവതിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. സ്കറിയ, ഇ.പി. ബാലകൃഷ്ണൻ, പി. നാരായണൻ, കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.ജി അനൂപ്, കെഎസ്എസ്പിയു മലപ്പുറം ബ്ലോക്ക് സെക്രട്ടറി കെ.പി. സോമനാഥൻ, ടൗണ്‍ ജോയിന്റ് സെക്രട്ടറി ഒ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.
അങ്ങാടിപ്പുറം: കെഎസ്എസ്പിയു അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്തു ധർണ നടത്തി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. സേതുമാധവൻ അധ്യക്ഷത വഹിച്ചു.
എം.ജെ ജേക്കബ്, കെ.എ ആന്റണി, വി. അബ്ദുൾ ഹമീദ്, എം. യശോധരൻ എന്നിവർ പ്രസംഗിച്ചു.