സാന്ത്വന യാത്ര സംഘടിപ്പിച്ചു
1246414
Tuesday, December 6, 2022 11:42 PM IST
രാമപുരം: പുഴക്കാട്ടിരി പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാന്ത്വന യാത്ര ശ്രദ്ധേയമായി.
പതിറ്റാണ്ടുകളായി വീടിന്റെ അകത്തളങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ടവർക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസം പകരുന്നതായിരുന്നു യാത്ര. കാഞ്ഞിരപ്പുഴയിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. അപകടത്തെ തുടർന്നു രോഗാവസ്ഥയിലായവർക്കു യാത്ര ആഹ്ലാദത്തിന്റേതായി മാറി.
ഭക്ഷണവും രോഗികളുടെ കേസ് ഷീറ്റുകളും മരുന്നുകളും വീൽചെയറുകൾ തുടങ്ങിയവയെല്ലാം യാത്രയിൽ കൊണ്ടുപോയിരുന്നു. രോഗികൾക്കു സഹായത്തിനായി കർമനിരതരായ ആരോഗ്യ പ്രവർത്തകർ, വോളണ്ടിയർമാർ ജാഗ്രതയോടെ പ്രവർത്തിച്ചു. കാഞ്ഞിരപ്പുഴയിലെ ഗാർഡനിലേക്കുള്ള യാത്ര സന്തോഷം പകർന്നു. യാത്രയിൽ പങ്കെടുത്തവരെല്ലാം പരസ്പരം പരിചയപ്പെട്ടു.