വാ​ർ​ഷി​ക ധ്യാ​നം ഇ​ന്നു മു​ത​ൽ
Monday, December 5, 2022 11:55 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ പൂ​ള​പ്പാ​ടം സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വാ​ർ​ഷി​ക ധ്യാ​ന​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​കും. വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ണി​യാ​ന്പ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൽ ധ്യാ​നം ന​യി​ക്കും. വൈ​കി​ട്ട് അ​ഞ്ചു മു​ത​ലാ​ണ് ധ്യാ​നം ആ​രം​ഭി​ക്കു​ക.

തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മാ​ണ​ം:
ഭ​ര​ണാ​നു​മ​തി​യാ​യി

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പു​ള്ളി​പ്പാ​ടം തൂ​ക്കു​പാ​ലം പു​ന​ർ നി​ർ​മാ​ണ​ത്തി​നു മൂ​ന്നു കോ​ടി 42 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.