മെഗാ ബംബർ നറുക്കെടുപ്പും സഹായ വിതരണവും എട്ടിന്
1246107
Monday, December 5, 2022 11:55 PM IST
എടക്കര: എടക്കരയിൽ നടന്ന വ്യാപാരോത്സവത്തിന്റെ മെഗാ ബംബർ നറുക്കെടുപ്പും പ്രതീക്ഷ കുടുംബ സുരക്ഷ പദ്ധതിയിൽ നിന്നുള്ള സഹായ വിതരണവും എട്ടിനു നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് ഇന്ദിരഗാന്ധി ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിംഗ്് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ മുഹമ്മദ് റഫീഖ്, ഇ. അഷ്റഫ്, ടി.ടി. നാസർ, സജി തോമസ്, നൗഫൽ റൊസൈസ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
യോഗം ചേർന്നു
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ യോഗം പ്രസിഡന്റ് വി.എസ്.പൊന്നമ്മ ഉദ്ഘാടനം ചെയ്തു. നിലവിലെ വാർഷിക പദ്ധതി വിലയിരുത്തി കുറവുള്ള മേഖലകൾക്ക് ഉൗന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാകും ഗ്രാമപഞ്ചായത്ത് ആവിഷ്കരിക്കുക. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, ടി.കെ.ഉമ്മർ, സെക്രട്ടറി കെ.ഷാനിർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.ജയിംസ്, മറ്റു അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.