കരിയർ ഗൈഡൻസ് ലീഡർഷിപ്പ്് ക്യാന്പ്
1245874
Monday, December 5, 2022 12:39 AM IST
മഞ്ചേരി: ന്യൂനപക്ഷ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തുന്ന കരിയർ ഗൈഡൻസ് ലീഡർഷിപ്പ്് ക്യാന്പ് - പാസ് വേർഡ് 2022 -23 കാരക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. മുബാറക്ക് ഉദ്ഘാടനം ചെയ്തു. രഞ്ജിമ, എൻ.പി ജലാൽ, ഇ. അബ്ദുസലാം, അബ്ദുൾ മജീദ് പാലക്കൽ എന്നിവർ പ്രസംഗിച്ചു.
ഗോൾ സെറ്റിംഗ് ആൻഡ് കരിയർ ഗൈഡൻസ്, പേഴ്സണാലിറ്റി ആൻഡ് ലീഡർഷിപ്പ് വിഷയങ്ങളിൽ ഫസലുറഹ്മാൻ, മുഹമ്മദ് റാഫി എന്നിവർ ക്ലാസെടുത്തു. പെരിന്തൽമണ്ണ മൈനോറിറ്റി കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ പി. റജീന മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ്് എൻ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ. സക്കീന, ക്യാന്പ് കോ-ഓർഡിനേറ്റർ ഡോ. മൻസൂർ ഒതായി എന്നിവർ പ്രസംഗിച്ചു.