’ക്രിയ റെലിക്റ്റ’ ക്രിക്കറ്റ് തുടങ്ങി
1243843
Monday, November 28, 2022 12:26 AM IST
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാന്പയിനായ റെലിക്റ്റ-2022 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്, മുൻസിപ്പൽ തല ക്രിക്കറ്റ് ടൂർണമെന്റ് ഐഎസ്എസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
നിയോജകമണ്ഡലത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭയുടെയും ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ വെട്ടത്തൂർ ഏലംകുളത്തെ പരാജയപ്പെടുത്തി. ടൂർണമെന്റ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷഫീക്ക് ഓണപ്പുട അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ പി. ഷാജി, താഴേക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ എന്നിവർ പ്രസംഗിച്ചു.