യൂണിറ്റ് സംഗമം
1243537
Sunday, November 27, 2022 3:43 AM IST
തച്ചിങ്ങനാടം: കെഎസ്എസ്പിയു കീഴാറ്റൂർ യൂണിറ്റ് കുടുംബ സംഗമവും കലാസാഹിത്യ മേളയും സംഘടിപ്പിച്ചു. ആക്കപറന്പ് കീഴാറ്റൂർ പഞ്ചായത്ത് സംസ്കാരിക നിലയത്തിൽ ചേർന്ന സംഗമം കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഐസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് പി.ജി.നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.ജെ. ആന്റണി, ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണൻ, നല്ലൂർ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.