ക്യാന്പിൽ പങ്കെടുത്തു
1243535
Sunday, November 27, 2022 3:43 AM IST
മേലാറ്റൂർ: പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വനം വകുപ്പ്, തട്ടേക്കാട് പക്ഷിസങ്കേതത്തിൽ സംഘടിപ്പിച്ച മൂന്നുദിവസത്തെ പ്രകൃതി പഠന ക്യാന്പിൽ മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്പിസി) പങ്കെടുത്തു. കാടിനെയും കാട്ടുവിഭവങ്ങളെയും പക്ഷികളെയും അടുത്തറിയാൻ കിലോമീറ്ററുകളോളം ഉൾക്കാടുകളിലൂടെ ട്രക്കിംഗ്് സംഘടിപ്പിച്ചു. ക്യാന്പിന്റെ ഭാഗമായി നടന്ന പക്ഷിനിരീക്ഷണം കേഡറ്റുകളിൽ അത്ഭുതവും കൗതുകവുമുണർത്തി. തട്ടേക്കാടിന്റെ ചരിത്രം, വന്യജീവി സംരക്ഷണം, കേരളത്തിലെ നാഷണൽ പാർക്കുകൾ, പക്ഷികൾ, ചിത്രശലഭങ്ങൾ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഒൗസേപ്പ്, ഫോറസ്റ്റ് വാച്ചർമാരായ പി.എം.ഐപ്പ്, സുധിൻ, അജിൽ എന്നിവർ ക്ലാസെടുത്തു. ശലഭോദ്യാനം, ഭൂതത്താൻകെട്ട് അണക്കെട്ട് എന്നിവയും സന്ദർശിച്ചു. മൂന്നു ദിവസങ്ങളിൽ നടന്ന ക്യാന്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മഹേഷ് ഉദ്ഘാടനം ചെയ്തു.
ക്യാന്പിൽ 44 കേഡറ്റുകൾ പങ്കെടുത്തു. പ്രധാനാധ്യാപകൻ കെ. സുഗുണ പ്രകാശ്, പോലീസ് ഇൻസ്പെക്ടർ സി.എസ്.ഷാരോണ്‍ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന ക്യാന്പിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി.ശശികുമാർ, എം.ആർ.പ്രവിത, ഡ്രിൽ ഇൻസ്ട്രക്ടർമാരായ നിഥിൻ ആന്റണി, ഇ.സ്മിത എന്നിവർ പങ്കെടുത്തു.