മൗലാന സെവൻസ് ടൂർണമെന്റ്: പാലക്കാട് അഹല്യ കോളജ് ചാന്പ്യൻമാർ
1242490
Wednesday, November 23, 2022 12:08 AM IST
പെരിന്തൽമണ്ണ: മൗലാന കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച അഖില കേരള ഫാർമസി കോളേജ് ഫുട്ബോൾ ടൂർണമെന്റിൽ പാലക്കാട് അഹല്ല്യ കോളേജ് ഓഫ് ഫാർമസി ചാന്പ്യൻമാരായി. മൗലാന ഇന്റർനാഷണൽ ടർഫിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിൽ നിന്നുള്ള ഇരുപത്തിനാല് ഫാർമസി കോളേജ് ടീമുകൾ മത്സരിച്ചു.ടൂർണമെന്റ് ഉദ്ഘാടനം മുൻ ജില്ല പോലീസ് സൂപ്രണ്ട് യു.എ.കരീം നിർവഹിച്ചു.
മൗലാന ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പി.സി.രാംദാസ്, സുരേന്ദ്രൻ മങ്കട എന്നിവർ പങ്കെടുത്തു. റണ്ണേഴ്സ് കപ്പ് മൗലാന കോളജ് ഓഫ് ഫാർമസിക്ക് ലഭിച്ചു.അഹല്യടീം ക്യാപ്റ്റൻ എ.എ.മുഹമ്മദ് മുനീർ മൗലാനാ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി.എം. സെയ്തുമുഹമ്മദിൽ നിന്നും ട്രോഫിയും പതിനായിരം രൂപ പ്രൈസ് മണിയും ഏറ്റുവാങ്ങി. ടൂർണമെന്റിലെ ടോപ് സ്കോറർ മുഹമ്മദ് റബി (മൗലാന കോളേജ്) ട്രോഫിയും കാഷ് അവാർഡും ഏറ്റ് വാങ്ങി. ചടങ്ങിൽ മൗലാന ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി.മുഹമ്മദ് ഹനീഫ, വൈസ്പ്രിൻസിപ്പൽ ഡോ. പി.പി.നസീഫ്, ഷൈൻ സുദേവ്, കെ.മൊയ്തീൻ, കെ.അബ്ദുൽ വാജിദ്, ഡോ.സി.മുഹാസ് എന്നിവർ പങ്കെടുത്തു.