കരുവാരകുണ്ടിൽ കനത്ത മഴ; ഉൾവനങ്ങളിൽ മേഘ സ്ഫോടനം
1227627
Thursday, October 6, 2022 12:02 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിന്റെ ഉൾവനങ്ങളിൽ നിത്യവും മേഘസ്ഫോടനവും കനത്ത മഴയും അനുഭവപ്പെടുന്നതിനെ തുടർന്ന് അപകട സാധ്യതയും വർധിക്കുന്നു. നാട്ടിൻപുറങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയിലും ഒലിപ്പുഴയിലും കല്ലൻ പുഴയിലും മലവെള്ളപാച്ചിൽ അനുഭവപ്പെടുന്നതും നിത്യസംഭവമാണ്.
ഇതു വൻ അപകടത്തിനു കാരണമാകുന്നു. കഴിഞ്ഞ ദിവസം മലയോരം കാണാനെത്തിയ ഒരു കുടുംബം മലവെള്ളപ്പാച്ചിലിൽ കുത്തൊഴുക്കിൽ അകപ്പെടുകയും ഒരു യുവതി മരിക്കുകയും ചെയ്തിരുന്നു. അതിന്റെ നടുക്കം വിട്ടു മാറുന്നതിനു മുന്പേയാണ് ബുധനാഴ്ച വൈകുന്നേരം വീണ്ടും കനത്ത മഴ മലയോരത്ത് അനുഭവപ്പെട്ടത്. ഉൾവനങ്ങളിൽ മഴ പെയ്താൽ മിന്നൽ പ്രളയം ഉണ്ടായേക്കാമെന്നും അതുവഴി വൻ അപകടസാധ്യത ഉണ്ടാകുമെന്നുള്ളതു മനസിലാക്കാതെയാണ് പലരും അപകടത്തിൽപ്പെടുന്നത്.
ലഹരിക്കെതിരേ ബോധവത്കരണം
എടക്കര: വഴിക്കടവ് പൂവത്തിപ്പൊയിലിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും നടത്തി. പോലീസ് സബ് ഇൻസ്പെക്ടർ ടി.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റഹിയാനത്ത് മുക്രിത്തൊടിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബാബു ഏലക്കാടൻ പോസ്റ്റർ പ്രദർശനം പ്രകാശനം ചെയ്തു. നിലന്പൂർ ജനമൈത്രി എക്സൈസ് ഓഫീസർ കെ.പി. സാജിദ്, പോലീസ് സബ് ഇൻസ്പെക്ടർ എച്ച്. തോമസ് എന്നിവർ ക്ലാസെടുത്തു.