പെരിന്തൽമണ്ണ മർകസ് ഖാൻഖാഹ് ഗോൾഡൻ ജൂബിലി ആഘോഷം
1226824
Sunday, October 2, 2022 12:23 AM IST
പെരിന്തൽമണ്ണ: സിൽസില നൂരിയ്യ കേരളയുടെ സംസ്ഥാന പ്രസിഡന്റായ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി മൗലാനാ യുസുഫ് നിസാമി ശാഹ് സുഹൂരിയെ ആദരിക്കുന്നു. സിൽസില നൂരിയ്യ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷ ഉദ്ഘാടനവും ആദരിക്കലും നാലിനു വൈകീട്ട് ഏഴിനു പെരിന്തൽമണ്ണ ശിഫ കണ്വൻഷൻ സെന്ററിൽ (ഹസ്റത്ത് സയ്യിദ് നൂറുല്ലാഹ് ശാഹ് നൂരി നഗർ) സയ്യിദ് നൂരിഷാ തങ്ങളുടെ പൗത്രനും സിൽസിലാ നൂരിയ്യ ജാനശീനുമായ സയ്യിദ് അഹ്മദ് മുഹിയുദീൻ നൂരിഷ സാനി ജീലാനി (ഹൈദരാബാദ്) നിർവഹിക്കും.പത്രസമ്മേളനത്തിൽ സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡന്റ്് യൂസുഫ് നിസാമി ശാഹ്സുരി, ജനറൽ സെക്രട്ടറി, എ.കെ. അലവി മുസ്ലിയാർ നവാസിശാഹ് സുരി, ജോയിന്റ്് സെക്രട്ടറി നാനാക്കൽ മുഹമ്മദ്, ജാമിഅ ജമാലിയ്യ ആരിഫിയ പ്രിൻസിപ്പൽ സി. മൂസ ബാഖവി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ പി.പി. കാജാ മുഹിയുദീൻ എന്നിവർ പങ്കെടുത്തു.