ഗ്രാമവികസന വകുപ്പിന്റെ സ്ഥലം കൈയേറി റോഡ് നിർമാണം
1226806
Sunday, October 2, 2022 12:21 AM IST
കരുവാരകുണ്ട്: കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ളതും ഗ്രാമവികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ കരുവാരകുണ്ട് പുന്നക്കാട് ടൗണിലുള്ള സ്ഥലം കൈയേറി അനധികൃതമായി റോഡ് വെട്ടിയതായി പരാതി.
വെള്ളിയാഴ്ച രാത്രിയിലാണ് റോഡ് നിർമാണം നടത്തിയത്.നേരത്തേയും ഇവിടെ റോഡ് നിർമാണം നടത്താൻ ശ്രമം നടത്തിയിരുന്നു. പ്രദേശവാസികൾ കരുവാരകുണ്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്നു അന്വേഷണം ആരംഭിച്ചു.