വീട് നിര്‍മാണത്തിന് നഗരസഭ അനുമതി നല്‍കണമെന്ന്
1226775
Sunday, October 2, 2022 12:14 AM IST
ഗൂഡല്ലൂര്‍: വീട് നിര്‍മാണത്തിന് നഗരസഭയുടെ അനുമതി ലഭിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗൂഡല്ലൂര്‍, ഊട്ടി നഗരസഭാ ബോര്‍ഡ് യോഗങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കാണണമെന്നു കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചു. ഗൂഡല്ലൂര്‍ നഗരസഭ ബോര്‍ഡ് യോഗത്തില്‍ ചെയര്‍പേഴ്സണ്‍ പരിമള അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ശിവരാജ്, കമ്മീഷണര്‍ ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.