കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
1224953
Monday, September 26, 2022 10:48 PM IST
മലപ്പുറം: കടലുണ്ടിപ്പുഴയിലെ ചോലക്കൽ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം കോഡൂർ മുണ്ടക്കോട് സ്വദേശി തറയിൽ മജീദിന്റെ മകൻ ജംഷീദ് (18) മരിച്ചത്.
പുഴയിൽ കുളിക്കാൻ ഇറങ്ങിയ ജംഷിദ് അബദ്ധത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ രക്ഷപ്പെടുത്തി മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുകുളന്പ് ഐകെടി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്.പിതാവ്:അബ്ദുൾ മജീദ്. മാതാവ്: ജുമൈല. സഹോദരൻ: സൽജാസ്.