റബർ ടാപ്പേഴ്സ് യൂണിയൻ കമ്മിറ്റി രൂപീകരിച്ചു
1224396
Sunday, September 25, 2022 12:02 AM IST
കരുവാരകുണ്ട്: കേരള റബർ ടാപ്പേഴ്സ് യൂണിയൻ കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. കിഴക്കേതല മരനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം കെആർടിയു സംസ്ഥാന സെക്രട്ടറി ഹനീഫ സുൽത്താൻക്കുന്ന് ഉദ്ഘാടനം ചെയ്തു. കേരള റബർ ടാപ്പേഴ്സ് യൂണിയൻ കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ശശികുമാറിനെയും സെക്രട്ടറിയായി അജിത്ത് കുമാറിനെയും ട്രഷററായി അയ്യപ്പനെയും തെരഞ്ഞെടുത്തു.
കെആർടിയു ജില്ലാ പ്രസിഡന്റ് അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. കാളികാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈനുദീൻ, ഏല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.