’യോദ്ധാവ്’ ലഹരി മുക്ത കാന്പയിൻ
1224031
Saturday, September 24, 2022 12:02 AM IST
മങ്കട പള്ളിപ്പുറം: മങ്കട പള്ളിപ്പുറം ഗവണ്മെന്റ് ഹൈസ്ക്കൂൾ ലഹരി വിമുക്ത ക്ലബിന്റെ കീഴിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണം സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന ക്ലാസിലെ ആദ്യദിനം രക്ഷിതാക്കൾക്കും രണ്ടാം ദിവസം പത്താംതരം വിദ്യാർഥികൾക്കുമായിരുന്നു. രക്ഷിതാക്കൾക്കുള്ള ക്ലാസ് പിടിഎ പ്രസിഡന്റ് വി. മൻസൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മൈമൂനത്ത് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രസാദ്, എക്സൈസ് ഓഫീസർ അരുണ്‍കുമാർ എന്നിവർ ക്ലാസെടുത്തു. രണ്ടാംദിനത്തിൽ ബോധവത്ക്കരണ ക്ലാസിനു എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രസാദ്, റിട്ടയേർഡ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരികുമാർ എന്നിവർ നേതൃത്വം നൽകി.