കിം​സ് അ​ൽ​ശി​ഫ​യി​ൽ ര​ക്തം കൈ​മാ​റി ബി​ഡി​കെ
Wednesday, August 17, 2022 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ല​ഡ് ഡോ​ണോ​ഴ്സ് കേ​ര​ള (ബി​ഡി​കെ) പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റും സ്നേ​ഹ തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ഐ​എ​ച്ച്ആ​ർ​ഡി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സം​യു​ക്ത​മാ​യി കിം​സ് അ​ൽ​ശി​ഫ ബ്ല​ഡ് സെ​ന്‍റ​റി​ലേ​ക്ക് ’സ്നേ​ഹ ര​ക്തം’ കൈ​മാ​റി.
ര​ക്ത​ദാ​നം മാ​ന​വ സേ​വ​ന​ത്തി​ന്‍റെ​യും രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണെ​ന്ന് കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി. ഉ​ണ്ണീ​ൻ പ​റ​ഞ്ഞു.
ബി​ഡി​കെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗി​രീ​ഷ് അ​ങ്ങാ​ടി​പ്പു​റം, ജ​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ, ഷ​ബീ​ർ അ​രി​പ്ര, കൃ​ഷ്ണ​ദാ​സ് എ​ട​ത്ത​നാ​ട്ടു​ക​ര, സു​ഹൈ​ൽ മേ​ലാ​റ്റൂ​ർ, അ​ലി മ​ങ്ക​ട, സ്നേ​ഹ തീ​രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​ഹ്മാ​ൻ ഏ​ലം​കു​ളം എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ നാ​ൽ​പ്പ​തു യു​വാ​ക്ക​ൾ ര​ക്തം കൈ​മാ​റി. ബ്ല​ഡ് സെ​ന്‍റ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് 8547326851, 04933 299 160 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.