പാ​ല​ക്കാ​ട് കൊ​ല​പാ​ത​കം: സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണമെന്ന് വി.​ഡി. സ​തീ​ശ​ൻ
Wednesday, August 17, 2022 12:20 AM IST
തി​രൂ​ർ: പാ​ല​ക്കാ​ട് കൊ​ല​പാ​ത​കം പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി അ​ന്വേ​ഷി​ക്കാ​ൻ സ​മ്മ​തി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം വ​ർ​ഗീ​യ​ത​യും ഫാ​സി​സ​വും തു​ട​ച്ചു​നീ​ക്കു​ക ഏ​കാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ളെ ത​ക​ർ​ക്കു​ക,കേ​ര​ള​ത്തെ​യും ഭാ​ര​ത​ത്തെ​യും വീ​ണ്ടെ​ടു​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് അ​ഡ്വ. വി.​എ​സ് ജോ​യി ന​യി​ച്ച ന​വ സ​ങ്ക​ൽ​പ് യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് അ​ടി​ക്ക​ടി​യാ​യി ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഇ​ന്ത്യ​ൻ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കെ​തി​രും ദേ​ശ​വി​രു​ദ്ധ താ​ൽ​പ​ര്യ​ക്കാ​രു​ടെ നി​ല​പാ​ടു​മാ​ണ് കെ.​ടി. ജ​ലീ​ലി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ല​ത്തൂ​രി​ൽ ജാ​ഥാ നാ​യ​ക​ൻ അ​ഡ്വ. വി.​എ​സ്.ജോ​യി​ക്ക് പ​താ​ക കൈ​മാ​റി എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​വ​സ​ങ്ക​ൽ​പ് പ​ദ​യാ​ത്ര​യി​ൽ ജി​ല്ല​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല, ബി.​ആ​ർ.​എം ഷ​ഫീ​ർ, കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ, പി.​ടി അ​ജ​യ്മോ​ഹ​ൻ, ഇ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, വി.​എ ക​രീം, സി. ​ഹ​രി​ദാ​സ്, അ​ഡ്വ.​കെ.​എ പ​ത്മ​കു​മാ​ർ, പി. ​രാ​മ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.