ശു​ചീ​ക​ര​ണ​ത്തി​നി​ടെ വി​ദേ​ശ​മ​ദ്യ ശേ​ഖ​രം ക​ണ്ടെ​ത്തി
Monday, August 15, 2022 1:07 AM IST
പ​ര​പ്പ​ന​ങ്ങാ​ടി: കൊ​ട​ക്കാ​ട് - കൂ​ട്ടു​മൂ​ച്ചി​യി​ൽ ത​യ്യി​ല​ക്ക​ട​വ്-​കു​ഴി​ക്കാ​ട്ടി​ൽ - റോ​ഡ് ശു​ചീ​ക​ര​ണ​ത്തി​നി​ടെ ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച വി​ദേ​ശ​മ​ദ്യ ശേ​ഖ​രം കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നു ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം കു​ഴി​ക്കാ​ട്ടി​ൽ റോ​ഡ് ശ്ര​മ​ദാ​ന​മാ​യി ശു​ചീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് 54 കു​പ്പി​ക​ൾ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് മെം​ബ​ർ രാ​ജി ക​ൽ​പാ​ല​ത്തി​ങ്ങ​ൽ, കെ.​പി ഷി​ബി, സു​രേ​ന്ദ്ര​ൻ കു​ഴി​ക്കാ​ട്ടി​ൽ, കെ.​പി വി​ജ​യ​കു​മാ​ർ, അ​ശോ​ക​ൻ, റി​ജു തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.
പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് 54 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 27 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു .