നി​ല​ന്പൂ​രി​ൽ സ്വ​ാതന്ത്ര്യ​ദി​നാ​ഘോ​ഷ റാ​ലി വ​ർ​ണാ​ഭ​മാ​യി
Saturday, August 13, 2022 11:49 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ അ​ധ്യാ​പ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ റാ​ലി ന​ട​ത്തി. കോ​ട​തി​പ്പ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ജ​ന​ത​പ്പ​ടി ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ച്ചു.

കോ​ട​തി​പ്പ​ടി​യി​ൽ നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​അ​ബ്രാ​ഹം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. റാ​ലി​യി​ൽ മു​ൻ​സി​പ്പാ​ലി​റ്റി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഉ​പ​ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ളും പ്ര​ധ​നാ​ധ്യാ​പ​ക​രും പ്രി​ൻ​സി​പ്പ​ൽ​മാ​രും പ​ങ്കെ​ടു​ത്തു. എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, എ​സ്പി​സി, ജെ​ആ​ർ​സി ട്രൂ​പ്പ് അം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ണി​നി​ര​ന്നു.

ഒ​ന്പ​തു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്നു​മാ​യി വി​വി​ധ​ക​ലാ​രൂ​പ​ങ്ങ​ൾ റാ​ലി​ക്ക് നി​റം പ​ക​ർ​ന്നു. നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് റാ​ലി​യെ കാ​ണാ​നും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​നും അ​ണി​നി​ര​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ളാ​യി​രു​ന്നു ഓ​രോ ക​ലാ​രൂ​പ​ങ്ങ​ളും.​ ശി​ങ്കാ​രി​മേ​ള​വും നാ​സി​ക് ഡോ​ളും റാ​ലി​ക്ക് താ​ള​ക്കൊ​ഴു​പ്പേ​കി. ജി​ല്ല​യി​ൽ ഒ​രു ഉ​പ​ജി​ല്ല​യു​ടെ കീ​ഴി​ൽ ന​ട​ക്കു​ന്ന വ​ലി​യ സ്വ​ത​ന്ത്ര​ദി​ന​റാ​ലി​യാ​യി ഇ​തു മാ​റി. ലി​റ്റി​ൽ ഫ്ള​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യ റാ​ലി​യെ മു​ത്തു​ക്കു​ട​ക​ളു​ടെ​യും മ​റ്റും അ​ക​ന്പ​ടി​യോ​ടെ വ​ര​വേ​റ്റു.

സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു തു​രു​ത്തേ​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു വി​വി​ധ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ്ക​റി​യ ക്നാം​തോ​പ്പി​ൽ, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ യു.​കെ. ബി​ന്ദു, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​മ​നോ​ഹ​ര​ൻ, ഒ.​ടി. ജെ​യിം​സ്, പി. ​ഉ​സ്മാ​ൻ, ശ്രീ​നി​വാ​സ​ൻ, ത​ങ്ക​മ്മ നെ​ടു​ന്പാ​ടി, എ​ഇ​ഒ അ​ബ്ദു​ൾ റ​സാ​ഖ്, ബി​പി​ഒ എം. ​മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.