ഗോ​ത്ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി
Saturday, August 13, 2022 12:31 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഈ ​വ​ർ​ഷം പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ മി​ക​ച്ച പ​ഠ​നം കാ​ഴ്ച​വ​ച്ച പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ഥി​ക​ളു​മാ​യി മ​ല​പ്പു​റം ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ല്ലാ​സ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
എ​ട​ക്ക​ര മു​ത​ൽ ക​രു​വാ​ര​ക്കു​ണ്ട് വ​രെ 26 കോ​ള​നി​ക​ളി​ൽ നി​ന്നു​ള്ള 130 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ’ഗോ​ത്ര​യാ​ത്ര​യി​ൽ’ പ​ങ്കെ​ടു​ത്ത​ത്. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഗോ​ത്ര യാ​ത്ര ച​ന്ത​ക്കു​ന്ന് എ​ൽ​പി സ്കൂ​ളി​ൽ പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട്, പ്ലാ​ന​റ്റോ​റി​യം, കോ​ഴി​ക്കോ​ട് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സം​ഘം മൂ​ന്നു ബ​സു​ക​ളി​ലാ​യി യാ​ത്ര തി​രി​ച്ച​ത്.എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും യാ​ത്രാ​സം​ഘ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി. ആ​ദി​വാ​സി ഉ​ത്പ്പ​ന്ന​ങ്ങ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നു ഗോ​ത്രാ​മൃ​ത് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നു അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി. എ​യ​ർ​പോ​ർ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി ന​ൽ​കി​യ ബാ​ഗ്, കു​ട, ടീ​ഷ​ർ​ട്ട് അ​ട​ങ്ങി​യ കി​റ്റ് എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ കൈ​മാ​റി.