ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി നി​ർ​മി​ച്ച വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് വോ​ട്ടു ചെ​യ്ത​തു ര​ണ്ടാ​യി​രം കു​ട്ടി​ക​ൾ
Saturday, August 13, 2022 12:31 AM IST
കാ​ളി​കാ​വ് : ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി നി​ർ​മി​ച്ച വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. ചോ​ക്കാ​ട് പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സി.​പി മു​ഹ​മ്മ​ദ് യാ​സി​നാ​ണ് ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വോ​ട്ടു ചെ​യ്യാ​നും ഫ​ല​മ​റി​യാ​നു​മു​ള്ള വെ​ബ് സൈ​റ്റ് ത​യാ​റാ​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​യു​ടെ മി​ക​വി​ൽ അ​ഭി​മാ​നി​ക്കു​ക​യാ​ണ് അ​ധ്യാ​പ​ക​ർ. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളെ ത​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി വോ​ട്ട് ചെ​യ്യി​പ്പി​ച്ച​തി​ലൂ​ടെ​യും ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ​യും ശ്ര​ദ്ധേ​നാ​യി​രി​ക്കു​ക​യാ​ണ് മു​ഹ​മ്മ​ദ് യാ​സി​ൻ. മ​റ്റു ഡൊ​മൈ​നു​ക​ളി​ൽ നി​ന്നെ​ടു​ത്ത ലി​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് സി​സ്റ്റം പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്.

അ​ഞ്ചു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു മ​ണ്ഡ​ല​ങ്ങ​ളാ​ക്കി തി​രി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം, നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ, ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണം, വോ​ട്ടെ​ടു​പ്പ്, വോ​ട്ടെ​ണ്ണ​ൽ, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി. സ്കൂ​ൾ സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പി​ക ലി​ല്ലി​മാ​ത്യു മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റും അ​ധ്യാ​പ​ക​രാ​യ വി​പി​ൻ സ​ക്ക​റി​യ, സാ​ജി​ത എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി​രു​ന്നു. സ്കൂ​ളി​ലെ എ​സ്പി​സി, ജെ​ആ​ർ​സി കേ​ഡ​റ്റു​ക​ൾ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, മ​റ്റു പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നീ ചു​മ​ത​ല​ക​ൾ സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു. കെ.​ടി ഹി​ദാ സ​ക്കീ​ർ, കെ.​അ​ദ്നാ​ൻ, പി. ​ജു​നൈ​ന, എം.​ടി ദി​യ ശി​ഹാ​ബ്, പി.​പി മു​ഹ​മ്മ​ദ് ഫ​ർ​സാ​ൻ, എ​ൻ.​പി ഇം​തി​യാ​സ് എ​ന്നി​വ​ർ വി​ജ​യി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ്കൂ​ൾ ലീ​ഡ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​പി ഇം​തി​യാ​സ് ലീ​ഡ​റാ​യും എം.​ടി ദി​യ ശി​ഹാ​ബ് ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്കൂ​ളി​ലെ ഏ​ഴാം​ത​രം ജി ​ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​യാ​യ സി.​പി മു​ഹ​മ്മ​ദ് യാ​സി​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് സ്കൂ​ൾ ഐ​ടി സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് സി​സ്റ്റം ആ​ണ് ന​ട​പ്പാ​ക്കി​യ​ത്. കൂ​രാ​ട് സി.​പി നൗ​ഷാ​ദി​ന്‍റെ​യും നി​ഷാ​ത്ത് റു​ക്സാ​ന​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് യാ​സി​ൻ.