എ​സ്എ​സ്എ​ൽ​സി- പ്ല​സ്ടു വി​ജ​യി​ക​ൾ​ക്കാ​യി ഉ​ല്ലാ​സ​യാ​ത്ര
Thursday, August 11, 2022 12:02 AM IST
നി​ല​ന്പൂ​ർ: ഈ ​വ​ർ​ഷം നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ നി​ന്നു എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച 120 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ല്ലാ​സ​യാ​ത്ര പോ​കു​ന്നു. ആ​സാ​ദി കി ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 13 ന് ​കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തു​ന്ന​ത്. യാ​ത്ര രാ​വി​ലെ എ​ട്ടി​നു നി​ല​ന്പൂ​രി​ൽ പി.​വി. അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി ഫാ​ള്ാ​ഗ് ഓ​ഫ് ചെ​യ്യും. പ​ത്തി​നു ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട്, 12.30 ന് ​കോ​ഴി​ക്കോ​ട് പ്ലാ​ന​റ്റോ​റി​യം, മൂ​ന്നി​നു ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.
യാ​ത്ര​യി​ലു​ൾ​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ആ​ദ്യ​മാ​യാ​ണ് എ​യ​ർ​പോ​ർ​ട്ട് കാ​ണു​ന്ന​ത്. ഭൂ​രി​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളും ഇ​തു​വ​രെ ക​ട​ലും ക​ണ്ടി​ട്ടി​ല്ല. മൂ​ന്നു വാ​ഹ​ന​ത്തി​ലാ​യി യാ​ത്ര തി​രി​ക്കു​ന്ന സം​ഘ​ത്തി​നു എ​യ​ർ​പോ​ർ​ട്ടി​ൽ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
ബീ​ച്ചി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കും.