ക​രു​വാ​ര​കു​ണ്ടി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച സ​ജീ​വം
Tuesday, August 9, 2022 11:36 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞ​ൾ​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ര​ണ്ടു നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. സ​മീ​പ​ത്തെ ഭ​ജ​ന​മ​ഠ​ത്തി​ന്‍റെ ഭ​ണ്ഡാ​ര​വും പൊ​ട്ട്യാ​റ​യി​ലെ ഒ​മാ​നൂ​ർ ശു​ഹ​ദാ​ക്ക​ളു​ടെ നേ​ർ​ച്ച​പ്പെ​ട്ടി​യും ത​ക​ർ​ത്തി​ട്ടു​ണ്ട്.
ഏ​താ​നും മാ​സം മു​ന്പു വ​രെ ക​രു​വാ​ര​ക്കു​ണ്ടി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്താ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.
മ​ഞ്ഞ​ൾ​പ്പാ​റ​യി​ലെ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ടു​ക​ളാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. നേ​ര​ത്തെ മോ​ഷ​ണം ന​ട​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ഇ​തി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ത്ത​തി​നാ​ൽ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. ഭ​ജ​ന​മ​ഠ​ത്തി​ലെ ഭ​ണ്ഡാ​ര​ത്തി​ലും പൊ​ട്ട്യാ​റ​യി​ലെ ഒ​മാ​നൂ​ർ ശു​ഹ​ദാ​ക്ക​ളു​ടെ നേ​ർ​ച്ച​പ്പെ​ട്ടി​യി​ലും പ​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.
നാ​ലു ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ടു​ക​ളും സ​മാ​ന രീ​തി​യി​ലാ​ണ് ത​ക​ർ​ത്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.