പ്ര​ചാ​ര​ണ ജാ​ഥ​യും പൊ​തു​യോ​ഗ​വും ന​ട​ത്തി
Tuesday, August 9, 2022 11:36 PM IST
എ​ട​ക്ക​ര: സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം തി​രു​ത്തി​യെ​ഴു​ത​രു​ത്, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് ഒ​രു പ​ങ്കു​മി​ല്ല എ​ന്ന പ്ര​മേ​യ​ത്തി​ൽ 14 ന് ​ന​ട​ക്കു​ന്ന സാ​മൂ​ഹി​ക ജാ​ഗ​ര​ണി​ന്‍റെ ഭാ​ഗ​മാ​യി സി​ഐ​ടി​യു, കെ​എ​സ്കെ​ടി​യു, എ​ഐ​കെ​എ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.
പൊ​തു​യോ​ഗം സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ഷെ​ഹീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥ വൈ​സ് ക്യാ​പ്റ്റ​ൻ അ​ബ്ദു​റ​ഹ്മാ​ൻ ക​ല്ലേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ. ജി​ഷ്ണു, എം.​കെ. ച​ന്ദ്ര​ൻ, ജാ​ഥ ക്യാ​പ്റ്റ​ൻ ഒ.​പി. ശ​ഫീ​ഖ്, പി.​എ​ൻ. അ​ജ​യ​കു​മാ​ർ, ആ​ബി​ദ് പാ​റ​പ്പു​റം, എ​സ്. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.