മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ചെ​ങ്ക​ൽ ഖ​ന​നം
Tuesday, August 9, 2022 11:36 PM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ വേ​ട്ടേ​ക്കോ​ടു​ള്ള സ്ഥ​ല​ത്ത് ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ത്തി​യ​താ​യി പ​രാ​തി. വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് ആ​രം​ഭി​ക്കാ​നാ​യി വാ​ങ്ങി​യ 72 സ്ഥ​ല​ത്താ​ണ് ഖ​ന​നം ന​ട​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തി. ക​രി​ങ്ക​ല്ല് വെ​ട്ടി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നി​ല്ല.
ക​ല്ലു​വെ​ട്ടി ക​ട​ത്തി​യ​താ​യും ഖ​ന​നം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ കു​ഴി​യി​ൽ മ​ണ്ണി​ട്ട് നി​ക​ത്തി​യ രീ​തി​യി​ലു​മാ​ണ് സ്ഥ​ലം ക​ണ്ട​ത്. ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നും വ്യാ​പ​ക രീ​തി​യി​ൽ ഖ​ന​നം ന​ട​ക്കു​ന്നു​ണ്ട്. എ​ത്ര വി​സ്തീ​ർ​ണ​ത്തി​ൽ ഖ​ന​നം ന​ട​ത്തി​യെ​ന്നു അ​ന്വേ​ഷി​ക്കാ​ൻ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ്, ജി​യോ​ള​ജി വ​കു​പ്പ് എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കും.
ഖ​ന​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി.​ഫി​റോ​സ്, സ്ഥി​ര സ​മി​തി ആ​ധ്യ​ക്ഷ​ൻ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, അം​ഗ​ങ്ങ​ളാ​യ യാ​ഷി​ക് തു​റ​ക്ക​ൽ, മേ​ച്ചേ​രി ഹു​സൈ​ൻ ഹാ​ജി, അ​ഷ്റ​ഫ് കാ​ക്കേ​ങ്ങ​ൽ, അ​ബ്ദു റ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത്.