അ​ങ്ങാ​ടി​പ്പു​റ​ത്തു ഖാ​ദി ഓ​ണം മേ​ള
Tuesday, August 9, 2022 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി​ക്കോ​ട് സ​ർ​വോ​ദ​യ സം​ഘ​ത്തി​ന്‍റെ അ​ങ്ങാ​ടി​പ്പു​റം ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് ഭ​വ​നി​ൽ ഓ​ണം ഖാ​ദി മേ​ള അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്‌ സ​ഈ​ദ ഉ​ദ്ഘ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ സ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ​വി​ൽ​പ്പ​ന പ്ര​സി​ഡന്‍റിൽ നി​ന്നു മ​ർ​ഹ​ബ അ​സീ​സ് ഏ​റ്റു​വാ​ങ്ങി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഷെ​ബീ​ർ മാ​ഞ്ഞാ​ന്പ്ര, സം​ഘം പ്ര​വ​ർ​ത്ത​ക​ർ കെ.​എം വി​ജ​യ​പ്ര​കാ​ശ്, പി.​ടി. ശി​വാ​ന​ന്ദ​ൻ, ബാ​ല​മാ​ണി, കേ​ന്ദ്രം മാ​നേ​ജ​ർ ഹ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണം ഖാ​ദി മേ​ള​യോ​ടാ​നു​ബ​ന്ധി​ച്ച് തു​ണി​ത്ത​ര​ങ്ങ​ൾ​ക്കു 30 ശ​ത​മാ​നം ഗ​വ​ണ്‍​മെ​ന്‍റ് റി​ബേ​റ്റ് ല​ഭ്യ​മാ​ണ്. സെ​പ്തം​ബ​ർ ഏ​ഴു​വ​രെ ഇ​തു നീ​ണ്ടു​നി​ൽ​ക്കും.