കാ​ദ​റ​ലി ക്ല​ബി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​കു​ന്നു
Tuesday, August 9, 2022 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കാ​ദ​ർ ആ​ൻ​ഡ് മു​ഹ​മ്മ​ദ​ലി സ്പോ​ർ​ട്സ് ക്ല​ബ് കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഈ ​മാ​സം അ​വ​സാ​ന​വാ​ര​ത്തി​ൽ ന​ട​ത്താ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിനു ശേ​ഷം പ്ര​ഖ്യാ​പി​ച്ച ര​ണ്ടു വ​ൻ പ​ദ്ധ​തി​ക​ളാ​ണ് ഇ​തോ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ​ക്കും കി​ഡ്നി മാ​റ്റി വ​ച്ച രോ​ഗി​ക​ൾ​ക്കും മാ​സാ​ന്തം ആ​യി​രം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ​യി​ലെ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ളും വൃ​ക്ക മാ​റ്റി വ​ച്ച രോ​ഗി​ക​ളും അ​പേ​ക്ഷ​ക​ൾ ക്ല​ബ്് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നു കൈ​പ്പ​റ്റ​ണം. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന വി​വ​ര​മ​ട​ങ്ങി​യ പു​സ്ത​കം, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ്, ഫോ​ട്ടോ എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ൾ 15ന​കം ക്ല​ബ് സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ക്ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ് അ​റി​യി​ച്ചു. ഫോ​ണ്‍:91 94952 51890.