ദു​ര​ന്ത നി​വാ​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, August 8, 2022 12:24 AM IST
കാ​ളി​കാ​വ്: ദു​ര​ന്ത നി​വാ​ര​ണ ബോ​ധ​വ​ത്ക്ക​ര​ണ​വും സം​രം​ഭ​ക​ത്വ ക്ലാ​സും സം​ഘ​ടി​പ്പി​ച്ച് ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് വ​ലി​യ​പ​റ​ന്പ് ഗ്രാ​മ​സ​ഭാ​യോ​ഗം. ഉ​ദ​രം​പൊ​യി​ൽ പാ​റ​മ്മ​ലി​ൽ ന​ട​ന്ന ഗ്രാ​മ​സ​ഭാ യോ​ഗ​ത്തി​ൽ റി​ട്ട​യേ​ർ​ഡ് എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ൻ ദു​ര​ന്ത​നി​വാ​ര​ണ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ദു​ര​ന്ത​ങ്ങ​ൾ വ​രാ​തി​രി​ക്കാ​നും മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ച്ചു.
ജി​ല്ലാ ട്രോ​മാ​കെ​യ​ർ ട്രെ​യി​ന​ർ കൂ​ടി​യാ​യ ജോ​ർ​ജ് ചെ​റി​യാ​ൻ സി​പി​ആ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ഥ​മ ശു​ശ്രൂ​ഷ രീ​തി​ക​ളെ​കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. ര​ണ്ടു​മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ക്ലാ​സ് മ​റ്റു ഗ്രാ​മ​സ​ഭ​ക​ൾ​ക്കു കൂ​ടി മാ​തൃ​ക​യാ​യി. യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ ഷാ​നി ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍റെ സം​രം​ഭം നാ​ടി​ന്‍റെ അ​ഭി​മാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​വി അ​ഭി​ജി​ത്ത്, കെ. ​ആ​ദ​ർ​ശ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പി. ​ജ​യ​ദീ​പ്, വാ​ളാ​ഞ്ചി​റ ബ​ഷീ​ർ, പി. ​ഫൈ​സ​ൽ, ഫി​റോ​സ്ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.