റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പ​ദ​വി പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി
Monday, August 8, 2022 12:24 AM IST
മ​ഞ്ചേ​രി: സ​മൂ​ഹ​ത്തി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​കാ​നാ​വു​ന്ന റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പ​ദ​വി ന​ൽ​കു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​യി​ലു​ണ്ടെ​ന്നു കാ​യി​ക-​വ​ഖ​ഫ്-​ഫി​ഷ​റീ​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​പ്പു​റം ജി​ല്ലാ റെ​സി​ഡ​ൻ​സ് അ​പ്പെ​ക്സ് കൗ​ണ്‍​സി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം മ​ഞ്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് മ​ഹാ​മാ​രി​യും പ്ര​കൃ​തി ദു​ര​ന്ത വേ​ള​ക​ളി​ലും റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ​വ​കു​പ്പി​നും ചെ​യ്ത സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​തു​ക്കു​ടി മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹേ​മ​പാ​ല​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ദ്വാ​ര​ക ഉ​ണ്ണി, ശ്രീ​ദേ​വ് പ്ര​ദീ​പ്, ജി.​കെ. മ​ധു, ബ​ഷീ​ർ ക​ല്ലാ​യി, അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, ഡോ. ​ജ​ല​ജ പ്ര​സാ​ദ്, ക​ലാ​മ​ണ്ഡ​ലം ഹ​രി​ദാ​സ്, ക​ലാ​മ​ണ്ഡ​ലം മ​നോ​ജ്, മു​ഹ്സി​ൻ കു​രി​ക്ക​ൾ, എ.​എം. മു​ഹ​മ്മ​ദ​ലി, ന​വ​ൽ കെ. ​രാ​ജ്, സി. ​നു​വൈ​സ്, ആ​ർ​ട്ടി​സ്റ്റ് സ​ഗീ​ർ, നൈ​ഷ ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ൽ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.