മു​ല​യൂ​ട്ട​ൽ വാ​രാ​ഘോ​ഷം: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, August 8, 2022 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ൽ ശി​ശു​രോ​ഗ വി​ഭാ​ഗ​വും ഹെ​ൽ​ത്ത് പ്രൊ​മോ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്നു ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് സാ​ജി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പു​രു​ഷോ​ത്ത​മ​ൻ, ചീ​ഫ് ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ടെ​സി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ശി​ശു​രോ​ഗ വി​ഭാ​ഗം സീ​നി​യ​ർ ഡോ. ​ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ല​യൂ​ട്ടു​ന്ന​തി​ലൂ​ടെ കു​ഞ്ഞും അ​മ്മ​യും ത​മ്മി​ലു​ള്ള മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു ഏ​റെ ഗു​ണം ചെ​യ്യു​ന്ന​തും അ​സു​ഖ​ങ്ങ​ൾ വ​രാ​തെ നോ​ക്കു​ന്ന​തും കാ​ര​ണ​മാ​കു​മെ​ന്നും പാ​ക്ക​റ്റ് പാ​ൽ, പാ​ൽ​പ്പൊ​ടി തു​ട​ങ്ങി​യ​വ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ഹെ​ൽ​ത്ത് പ്രൊ​മോ​ഷ​ൻ ടീ​മാ​യ ന​സീ​ജ, നി​സാ​ർ, ശി​ബി​ലി സു​ലൈ​മാ​ൻ, ശി​വ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.