പ​ക​ർ​ച്ച​പ്പ​നി: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഹാ​ജ​ർ നി​ല​യി​ൽ കു​റ​വ്
Wednesday, July 6, 2022 11:49 PM IST
അ​രീ​ക്കോ​ട്: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹാ​ജ​ർ നി​ല​യി​ലും കു​റ​വ്. സ്കൂ​ളു​ക​ൾ ജൂ​ണ്‍ ആ​ദ്യ​വാ​രം തു​റ​ന്ന​തു മു​ത​ൽ പ​ക​ർ​ച്ച​പ്പ​നി​യും വ്യാ​പ​ക​മാ​യി​രു​ന്നു. ജൂ​ലൈ മാ​സം ആ​രം​ഭി​ച്ചി​ട്ടും പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടി​ല്ല. 50 വി​ദ്യാ​ർ​ഥി​ക​ളു​ള്ള ക്ലാ​സ്റൂ​മു​ക​ളി​ല​ട​ക്കം 30ൽ ​താ​ഴെ​യാ​ണ് ഹാ​ജ​ർ നി​ല. മി​ക്ക സ്കൂ​ളു​ക​ളി​ലും 50 ശ​ത​മാ​നം കു​ട്ടി​ക​ൾ മാ​ത്ര​മേ എ​ത്തു​ന്നു​ള്ളു. ആ​ശു​പ​ത്രി ഒ​പി​ക​ളും പ​നി ബാ​ധി​ത​രെ
കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​യി​ര​ത്തോ​ളം രോ​ഗി​ക​ളാ​ണ് പ​നി​ക്കാ​യി അ​രീ​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍​റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ട​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പ​ക​ർ​ച്ച​പ​നി ത​ര​ണം ചെ​യ്യാ​ൻ മൂ​ന്നു മു​ത​ൽ അ​ഞ്ച് ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​ന്നു​ണ്ടെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
രാ​വി​ലെ വീ​ട്ടി​ൽ നി​ന്നു സ്കൂ​ളു​ക​ളി​ലേ​യ്ക്ക് യാ​തൊ​രു പ്ര​ശ്ന​വും കൂ​ടാ​തെ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​ർ​ക്കും ഇ​ട​യ്ക്ക് വ​ച്ച് ക്ഷീ​ണ​വും ചു​മ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി​യോ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലോ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു വി​ടു​ക​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്. പ​നി​യോ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ളോ​ട് സ്കൂ​ളി​ൽ വ​ര​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ബി​രു​ദ കോ​ള​ജു​ക​ളി​ലും ടീ​ച്ച​ർ ട്രെ​യി​നിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം സ്ഥി​തി സ​മാ​ന​മാ​ണ്. പ​ഠി​പ്പി​ക്കാ​നെ​ത്തു​ന്ന അ​ധ്യാ​പ​ക​രും പ​ക​ർ​ച്ച​പ്പ​നി കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഒ​ന്നോ, ര​ണ്ടോ അ​ധ്യാ​പ​ക​ർ മാ​ത്രം സ്കൂ​ളി​ൽ എ​ത്താ​ത്ത സാ​ഹ​ച​ര്യ​മാ​ണ് സാ​ധാ​ര​ണ​യു​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ നി​ല​വി​ൽ കൂ​ട്ട​ത്തോ​ടെ മെ​ഡി​ക്ക​ൽ ലീ​വ് എ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്.