വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: കൃ​ഷി​വ​കു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി
Wednesday, July 6, 2022 11:49 PM IST
മ​ല​പ്പു​റം: കേ​ന്ദ്ര​കൃ​ഷി മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പും അ​ഗ്രി​ക്ക​ൾ​ച്ച​ർ ഇ​ൻ​ഷ്വ​റ​ൻ​സും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ഖാ​രി​ഫ് പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ൻ വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി​യു​ടെ ഗു​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൃ​ഷി​വ​കു​പ്പി​ന്‍റെ വാ​ഹ​ന​പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. കൃ​ഷി അ​സി​സ്റ്റ​ന്‍​റ് ഡ​യ​റ​ക്ട​ർ കെ.​കെ. ബി​ന്ദു വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ ആ​ർ. വി​നോ​ദ്കു​മാ​ർ, അ​ഗ്രി​ക്ക​ൾ​ച്ച​ർ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. ശ്രീ​ജ, അ​ഗ്രി​ക്ക​ൾ​ച്ച​ർ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ജി​ല്ലാ സൂ​പ്പ​ർ​വൈ​സ​ർ ടി.​വി. ഷി​ജു, പി.​പി. സ​യ്യി​ദ് ഫ​സ​ൽ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​ന വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ഭീ​മ​യോ​ജ​ന (പി​എം​എ​ഫ്ബി​വൈ), ആ​ർ​ഡ​ബ്ല്യു​ബി​സി​ഐ​എ​സ് എ​ന്നി​വ വ​ഴി​യാ​ണ് വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി പ്ര​കാ​രം നെ​ല്ല്, വാ​ഴ, മ​ര​ച്ചീ​നി, കു​രു​മു​ള​ക്, മ​ഞ്ഞ​ൾ, ക​വു​ങ്ങ്, പ​ച്ച​ക്ക​റി​ക​ളാ​യ പ​ട​വ​ലം, പാ​വ​ൽ, പ​യ​ർ, കു​ന്പ​ളം, മ​ത്ത​ൻ, വെ​ള്ള​രി, വെ​ണ്ട, പ​ച്ച​മു​ള​ക് എ​ന്നീ വി​ള​ക​ൾ​ക്കാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ക. കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ൽ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, ശ​ക്തി​യാ​യ കാ​റ്റ് എ​ന്നി​വ കൊ​ണ്ടു​ണ്ടാ​കു​ന്ന വി​ള ന​ഷ്ട​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും. പ​ദ്ധ​തി​യി​ൽ ഓ​രോ വി​ള​ക​ൾ​ക്കും പ്രീ​മി​യ​ത്തി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം സ​ബ്സി​ഡി​യാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ൽ​കും. ബാ​ക്കി തു​ക ക​ർ​ഷ​ക​ർ അ​ട​യ്ക്ക​ണം. വി​ള​യു​ടെ പ്രാ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ജോ​യി​ന്‍​റ് ക​മ്മി​റ്റി​യു​ടെ ഇ​ൻ​സ്പെ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കു​ക.
വി​ള ന​ഷ്ട​മു​ണ്ടാ​യാ​ൽ അ​ക്കാ​ര്യം മൂ​ന്നു ദി​വ​സ​ത്തി​ന​കം ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​ൻ അ​ല്ലെ​ങ്കി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യെ നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ അ​റി​യി​ക്ക​ണം. പ​ദ്ധി​യി​ൽ ചേ​രു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ ആ​ധാ​ർ, നി​കു​തി ര​സീ​ത്, ബാ​ങ്ക് പാ​സ്ബു​ക്ക്, പാ​ട്ട​ത്തി​ന് കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ പാ​ട്ട​ക​രാ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. വി​ജ്ഞാ​പി​ത വി​ള​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ന​ൽ​കു​ക.
വി​വ​ര​ങ്ങ​ൾ കൃ​ഷി​ഭ​വ​ൻ, അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഷ്വ​റ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ റീ​ജി​യ​ണ​ൽ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.