ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ലെ വീ​ടു​നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി​യാ​കു​ന്നു: ക​ള​ക്ട​ർ
Wednesday, July 6, 2022 11:49 PM IST
മ​ല​പ്പു​റം: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ലെ ര​ണ്ടു ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ടി​നു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു പ​ണി​യു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്നു ക​ള​ക്്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ അ​റി​യി​ച്ചു. ജി​ല്ലാ​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച ഉ​ട​ൻ​ത​ന്നെ ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വ​ന​വ​കാ​ശ രേ​ഖ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കും. കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഗീ​ത, സ​രോ​ജി​നി എ​ന്നി​വ​രു​ടെ വീ​ടു​പ​ണി​യാ​ണ് പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. വീ​ടി​നു ത​റ നി​ർ​മി​ച്ച സ്ഥ​ല​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും വീ​ടു​പ​ണി മു​ട​ങ്ങി​യ​ത്.
ഗീ​ത, സ​രോ​ജി​നി എ​ന്നി​വ​രു​ടെ വീ​ടു​പ​ണി ഒ​ന്പ​ത് വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ. ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​വ​ർ​ക്കും വ​ന​ഭൂ​മി​യി​ൽ ഭൂ​മി ല​ഭി​ക്കു​ന്ന​തി​നാ​യി ഉൗ​രു​കൂ​ട്ടം ചേ​ർ​ന്ന് ഭൂ​രേ​ഖ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. കേ​ന്ദ്ര​വ​ന​വ​കാ​ശ നി​യ​മം (2006) പ്ര​കാ​രം ഉൗ​രു​കൂ​ട്ട​ത്തി​ൽ നി​ന്നു കൈ​വ​ശ രേ​ഖ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​ബ് ഡി​വി​ഷ​ണ​ൽ​ത​ല ക​മ്മി​റ്റി​യി​ലേ​ക്കു സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൻ​മേ​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു ജി​ല്ലാ​ത​ല ക​മ്മി​റ്റി​യാ​ണ്. ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.