മ​ക്ക​ര​പ്പ​റ​ന്പ സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Wednesday, July 6, 2022 12:08 AM IST
മ​ക്ക​ര​പ്പ​റ​ന്പ്: സ്കൂ​ൾ സ്ഥാ​പ​ന​കാ​ലം മു​ത​ലു​ള്ള അ​ധ്യാ​പ​ക​രെ സം​ഘ​ടി​പ്പി​ച്ചു മ​ക്ക​ര​പ്പ​റ​ന്പ ഗ​വ​ണ്‍​മെ​ന്‍​റ് ഹൈ​സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. 1968-ൽ ​സ്ഥാ​പി​ത​മാ​യ മ​ക്ക​ര​പ്പ​റ​ന്പ ഹൈ​സ്കൂ​ളി​ൽ ഇ​തു​വ​രെ സേ​വ​നം ചെ​യ്ത അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഒ​രു​മി​ച്ചു കൂ​ടി​യ​ത്.
1995-96ലെ ​എ​ട്ടാം​ക്ലാ​സ്-​കെ ഡി​വി​ഷ​ൻ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​ണ് വേ​റി​ട്ട സം​ഗ​മ​ത്തി​നു വേ​ദി​യൊ​രു​ക്കി​യ​ത്. പ​ങ്കെ​ടു​ത്ത​വ​ർ​ക്കു സ്വ​ന്തം ഫോ​ട്ടോ കാ​രി​ക്കേ​ച്ച​ർ ത​ൽ​സ​മ​യം വ​ര​ച്ചു സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തു ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ളി​നാ​യി വാ​ട്ട​ർ പ്യൂ​രി​ഫ​ർ യൂ​ണി​റ്റ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും കം​പ്യൂ​ട്ട​ർ, ലാ​പ്പ്ടോ​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​വ​അ​ധ്യാ​പ​ക​രും സ​മ​ർ​പ്പി​ച്ചു.
വൃ​ക്ഷ​തൈ​ക​ളും ന​ട്ടു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍​റ് കു​ഞ്ഞി​മു​ഹ​മ്മ​ദ് കു​ഴി​യേ​ങ്ങ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ബ്ദു​ൾ റ​ഹീം ക​രി​ഞ്ചാ​പ്പാ​ടി, ന​ഹീം വ​റ്റ​ലൂ​ർ, സി.​പി.​സൈ​ഫു​ള്ള, പ്ര​ദീ​പ് രാ​മ​പു​രം, മു​ഹ്സി​ൻ പ​ഴ​മ​ള്ളൂ​ർ, സ​റീ​ന വെ​ങ്കി​ട്ട തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ മ​ങ്ക​ട, ടി. ​അ​നി​ൽ​കു​മാ​ർ, ക​ല്ല്യാ​ണി​ക്കു​ട്ടി, മു​ഹ​മ്മ​ദ് ത​വ​ളേ​ങ്ങ​ൽ, അ​ബ്ദു​ൾ​ഖാ​ദ​ർ ക​ക്കേ​ങ്ങ​ൽ, ക​രു​വ​ള്ളി ഇ​ഖ്ബാ​ൽ, ടി.​ഇ​ബ്രാ​ഹിം, ഗോ​പാ​ല​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.