കാ​ർ​ഷി​ക മേ​ഖ​ലയ്​ക്ക് ക​രു​ത്ത് പ​ക​ർ​ന്നു ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് ബാ​ങ്ക്
Wednesday, July 6, 2022 12:07 AM IST
മ​ങ്ക​ട: മ​ങ്ക​ട​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ക​രു​ത്തു പ​ക​രാ​ൻ നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. പു​തി​യ ട്രാ​ക്ട​ർ പു​റ​ത്തി​റ​ക്കി​യാ​ണ് ബാ​ങ്കി​ന്‍റെ പു​തി​യ ചു​വ​ടു​വ​യ്പ്. 2015 മു​ത​ൽ നെ​ൽ​കൃ​ഷി​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​ണ് ബാ​ങ്ക് ന​ൽ​കി​വ​രു​ന്ന​ത്്. ബാ​ങ്ക് പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലെ നെ​ൽ​വ​യ​ലു​ക​ൾ ഉ​ഴു​തു​മ​റി​ക്കു​ന്ന പ്ര​വൃ​ത്തി ബാ​ങ്ക് സൗ​ജ​ന്യ​മാ​യി ചെ​യ്തു കൊ​ടു​ക്കു​ന്നു. അ​തോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള നെ​ൽ​ക​ർ​ഷ​ക​ർ​ക്കു 25000 രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യും അ​നു​വ​ദി​ക്കു​ന്നു. നെ​ൽ​കൃ​ഷി​ക്ക് പു​റ​മെ നേ​ന്ത്ര​വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും പ​ലി​ശ സ​ബ്സി​ഡി​യോ​ടു കൂ​ടി​യ വാ​യ്പ​യും ന​ൽ​കു​ന്നു. കൂ​ടാ​തെ ബാ​ങ്ക് പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ ആ​ട്, പ​ശു, കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ​വ വ​ള​ർ​ത്തു​ന്ന​തി​നു കാ​ർ​ഷി​കാ​നു​ബ​ന്ധ വാ​യ്പ​ക​ളും ല​ഭ്യ​മാ​ക്കു​ന്നു. ഓ​രോ വ​ർ​ഷ​വും മി​ക​ച്ച ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ക​യും ചെ​യ്തു​വ​രു​ന്നു.
ക​ർ​ഷ​ക​ർ​ക്കാ​യി പ​ഠ​ന​യാ​ത്ര​ക​ളും ബാ​ങ്ക് സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടു കൂ​ടി ബാ​ങ്ക്, ട്രാ​ക്ട​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ആ​വ​ശ്യ​മു​ള്ള മ​റ്റു യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ വാ​ങ്ങാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍​റ് സി.​ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു. ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​ൾ​പ്പ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. ബാ​ങ്കി​ന്‍റെ ട്രാ​ക്ട​ർ ലോ​ഞ്ചിം​ഗ് ക​ട​ന്ന​മ​ണ്ണ കോ​വി​ല​ക​ത്തി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡന്‍റ് സി.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​അ​സ്ഗ​ർ അ​ലി, സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ഷം​സു​ദീ​ൻ, സെ​ക്ര​ട്ട​റി സൈ​ഫു​ള്ള ക​റു​മു​ക്കി​ൽ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡന്‍റ് പി.​അ​ബ്ദു​സ​മ​ദ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ യു.​കെ.​ഹം​സ, ടി.​നാ​രാ​യ​ണ​ൻ, കെ.​ബു​ഷ്റ, കെ.​ഫി​റോ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​ഫൈ​സ​ൽ ബാ​ബു, കെ.​സി.​ര​വീ​ന്ദ്ര​വ​ർ​മ രാ​ജ, ആ​ല​ങ്ങാ​ട​ൻ മ​ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.