കു​രു​വ​ന്പ​ലം - കോ​ര​ങ്ങാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു
Wednesday, July 6, 2022 12:07 AM IST
പു​ലാ​മ​ന്തോ​ൾ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കു​രു​വ​ന്പ​ലം- കോ​ര​ങ്ങാ​ട് പൈ​പ്പ് ലൈ​ൻ നീ​ട്ട​ൽ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ൻ​സി അ​നി​ൽ നി​ർ​വ​ഹി​ച്ചു.
9,60,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച ഫ​ണ്ട്. അ​ന്പ​തി​ല​ധി​കം വീ​ടു​ക​ൾ​ക്കു ഈ ​പ​ദ്ധ​തി മു​ഖേ​ന പ്ര​യോ​ജ​നം ല​ഭി​ക്കും.
ച​ട​ങ്ങി​ൽ കെ.​വി ജോ​ർ​ജ്, കെ.​പി കു​ഞ്ഞു​മു​ഹ​മ്മ​ദ്, റോ​ജ മേ​ട​യി​ൽ, പി.​ടി റ​സാ​ക്ക്, വി. ​മു​സ്ത​ഫ, വി. ​ആ​രി​സ്, പി.​പി. ബാ​പ്പു​ട്ടി, ടി. ​മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​ത്യ​പ്ര​തി​ജ്ഞ
ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ സ്കൂ​ൾ പാ​ർ​ല​മെ​ന്‍​റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പി.​ഹ​രി​ദാ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​ദ്യാ​ല​യ സ​മി​തി അം​ഗം വി.​പി നി​ദാ​സ് പ്ര​സം​ഗി​ച്ചു.
സ്കൂ​ൾ ഹെ​ഡ്ബോ​യ് ത​മീം​ഹാ​രി​സ്, ഹെ​ഡ്ഗേ​ൾ കെ. ​വി​സ്മ​യ, ഡെ​പ്യൂ​ട്ടി ഹെ​ഡ് ബോ​യ് റി​ത്വി​ക് റൂ​ബി, ഡെ​പ്യൂ​ട്ടി ഹെ​ഡ്ഗേ​ൾ പി.​എം. ദേ​വി​ക, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ജാ​സിം​ഷാ​ൻ, ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ എം. ​ദേ​വി​ക, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ സാ​ത്വി​ക് എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ടി.​ആ​ർ റീ​ജ, എ​ൻ. മ​ഞ്ജു​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.