കാ​ളി​കാ​വി​ൽ ക​ന​ത്ത മ​ഴ; ആ​മ​പ്പൊ​യി​ലി​ൽ വീ​ട് ത​ക​ർ​ന്നു
Wednesday, July 6, 2022 12:07 AM IST
കാ​ളി​കാ​വ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ആ​മ​പ്പൊ​യി​ലി​ൽ വീ​ട് ത​ക​ർ​ന്നു. പു​ൽ​പ്പെ​റ്റ മൂ​ശാ​രി നാ​രാ​യ​ണ​ന്‍റെ വീ​ടാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. ത​ക​ർ​ന്ന വീ​ടി​ന​ടി​യി​ൽ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് വീ​ട് ത​ക​ർ​ന്ന​ത് ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ലോ​ഹ​മു​രു​ക്കി പാ​ത്ര​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​ണ് നാ​രാ​യ​ണ​ൻ. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലാ​ണ് നാ​രാ​യ​ണ​നും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്. ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ട നാ​രാ​യ​ണ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു.


പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു

എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച പ്ര​തി​ഭ​ക​ളെ​യും മൂ​ന്നാം ത​വ​ണ​യും നൂ​റു ശ​ത​മാ​നം കൈ​വ​രി​ച്ച കൊ​മേ​ഴ്സ് ബാ​ച്ചി​നെ​യും അ​നു​മോ​ദി​ച്ചു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ത​ങ്ക​മ്മ നെ​ടു​ന്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡന്‍റ് വി.​കെ മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷെ​റോ​ണ റോ​യ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മ​യി​ൽ, വാ​ർ​ഡ് മെം​ബ​ർ ശൈ​ല​ജ, പ്രി​ൻ​സി​പ്പ​ൽ എം. ​സു​ജ, ഹെ​ഡ്മി​സ്ട്ര​സ്‌​സ് വി.​പി അ​ന്ന​മ്മ, പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. അ​ബ്ദു​ൾ​ക​രീം, ബി​നു പോ​ൾ, എം ​ഷെ​മീ​ന, റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.