വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Wednesday, July 6, 2022 12:07 AM IST
നി​ല​ന്പൂ​ർ: ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ത്തി​കൊ​ണ്ടു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ൻ​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പു ന​ട​ത്തി. നി​ല​ന്പൂ​ർ ഡി​പ്പോ സ്വ​ദേ​ശി​ക​ളാ​യ ക​ല്ലി​ക്കോ​ട്ട് ഷാ​രോ​ണ്‍ (27), സ​ഹോ​ദ​ര​ൻ ഡെ​ന്നീ​സ് (അ​പ്പു-25) എ​ന്നി​വ​രെ​യാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.
മേ​യ് മൂ​ന്നി​ന് നി​ല​ന്പൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം ഡി​പ്പോ എ​ന്ന സ്ഥ​ല​ത്തു വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ളു​ടെ മാ​താ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് പ​രാ​തി​ക്കാ​ര​നാ​യ യു.​പി. സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ജ്മി വി​ളി​ച്ച് ശ​ല്യം ചെ​യ്തു എ​ന്നാ​രോ​പി​ച്ച് പ​രാ​തി​ക്കാ​ര​നെ​യും ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തു​ക്ക​​ളേ​യും ക​ത്തി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഈ ​മാ​സം ഒ​ന്നി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഷാ​രോ​ണ്‍ മ​റ്റൊ​രു വ​ധ​ശ്ര​മ കേ​സി​ലും പ്ര​തി​യാ​ണ്. തെ​ളി​വെ​ടു​പ്പി​നു ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.