ഒ​രേ ര​ജി​സ്ട്രേ​ഷ​നി​ൽ ര​ണ്ടു മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി
Monday, July 4, 2022 12:25 AM IST
തേ​ഞ്ഞി​പ്പ​ലം: അ​ന്പ​ല​പ്പ​ടി, ദേ​വ​തി​യാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രേ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റി​ൽ ര​ണ്ടു മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി. ക​ർ​ണാ​ട​ക ര​ജി​സ്റ്റ​റി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റി മ​റ്റൊ​രു കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ജെ​സി​ബി​യു​ടെ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. കെ​എ​ൽ 65 ക്യു 5355 ​എ​ന്നാ​ണ് ര​ണ്ടി​നും ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ളും ഒ​രു വ്യ​ക്തി​യു​ടെ കീ​ഴി​ലു​ള്ള​തെ​ന്നാ​ണ് വി​വ​രം.
ഇ​തി​ൽ ഒ​രു വാ​ഹ​നം ഈ ​വ്യ​ക്തി​യു​ടെ പേ​രി​ലാ​ണ്. മ​റ്റേ വാ​ഹ​നം ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​യി​രു​ന്നു. ഈ ​വാ​ഹ​നം ഇ​വി​ടെ​യെ​ത്തി​ച്ചു ഒ​രേ ന​ന്പ​റി​ൽ ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ല​പ്പു​റം എം​വി​ഡി എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഫി​റോ​സ് ബി​ൻ ഇ​സ്മാ​യി​ൽ, കെ.​ആ​ർ. ഹ​രി​ലാ​ൽ, പി.​കെ സ​യ്യി​ദ് മ​ഹ​മൂ​ദ്, എ​സ്. സു​നി​ൽ​രാ​ജ്,വി​ജീ​ഷ് വ​ളേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സ്ക്വ​ഡു​ക​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട ടാ​ക്സ് ലാ​ഭി​ക്കാ​നും മ​റ്റു നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ണു​മാ​ണ് ഇ​ത്ത​രം വ്യാ​ജ ന​ന്പ​റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്നു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.