ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ഇ​ന്നു തു​ട​ക്കം! ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Sunday, July 3, 2022 12:22 AM IST
നി​ല​ന്പൂ​ർ: ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ഇ​ന്നു തു​ട​ക്ക​മാ​കു​മെ​ന്ന് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ എ​ട്ടി​ന് ദേ​വാ​ല​യ​ത്തി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്നു സു​വ​ർ​ണ ജൂ​ബി​ലി​ക്ക് ഇ​ട​വ​ക​യി​ലെ 50 മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ ചേ​ർ​ന്നു തി​രി തെ​ളി​യി​ക്കും. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കു ഒ​രു ദേ​വാ​ല​യം എ​ന്ന സ്വ​പ്നം 1973 ജൂ​ലൈ മൂ​ന്നി​നാ​ണ് യ​ഥാ​ർ​ഥ്യ​മാ​യ​ത്.

പ​ഴ​യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രാ​യ ജോ​സ​ഫ് പാ​രി​ക്കാ​പ്പ​ള്ളി, പോ​ൾ ഇ​ഞ്ച​നാ​ൽ, തോ​മ​സ് ക​ണ്ണം​കു​ളം എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലാ​ണ് ദേ​വാ​ല​യം യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​വും ഇ​ട​വ​കാം​ഗ​ങ്ങ​ളും സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. ജാ​തി മ​ത​ഭേ​ദ​മ​ന്യേ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ക്ഷേ​മ​മാ​ണ് ഇ​ട​വ​ക ജ​ന​ങ്ങ​ൾ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും ഇ​ട​വ​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ഇ​ന്നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഒ​രു ല​ക്ഷം രൂ​പ​യും ച​ട​ങ്ങി​ൽ കൈ​മാ​റു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഫ്രാ​ൻ​സി​സ് ക​രി​പ്പു​കാ​ട്ടി​ൽ പ​റ​ഞ്ഞു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി അ​ൾ​ത്താ​ര​യു​ടെ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ ന​ട​ത്തു​മെ​ന്നും ഫാ. ​ഫ്രാ​ൻ​സി​സ് ക​രി​പ്പു​കാ​ട്ടി​ൽ പ​റ​ഞ്ഞു.

50 വ​ർ​ഷം മു​ന്പു സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ദേ​വാ​ല​യം നി​ല​നി​ൽ​ക്കു​ന്ന​ത്. ദേ​വാ​ല​യം യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച​വ​രെ പ്ര​ത്യേ​കം സ്മ​രി​ക്കു​ന്ന​താ​യി ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യി ഞ​ള്ളം​ന്പു​ഴ പ​റ​ഞ്ഞു. റാ​ട്ട​പു​ര​യി​ൽ ആ​രം​ഭി​ച്ച ദേ​വാ​ല​യം ഇ​ന്നു എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ദേ​വാ​ല​യ​മാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ അ​ഞ്ചു പ​തി​റ്റാ​ണ്ടാ​യി മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ഇ​ട​വ​ക സ​മൂ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ദേ​വാ​ല​യ സെ​ക്ര​ട്ട​റി ബാ​ബു ഇ​ഞ്ച​നാ​ൽ പ​റ​ഞ്ഞു.

ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം നാ​ടി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്ത വൈ​ദി​ക​ർ. ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്നും ബാ​ബു ഇ​ഞ്ച​നാ​ൽ പ​റ​ഞ്ഞു. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ കു​ഞ്ഞു​മോ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, ജെ​യിം​സ് ഞ​ള​ളം​ന്പു​ഴ എ​ന്നി​വ​ർ പ​റ​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 2023 ജൂ​ലൈ മൂ​ന്നി​ന് സ​മാ​പ​ന​മാ​കും.