വീ​ടി​ല്ലാ​ത്ത പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ലൈ​ഫി​ലൂ​ടെ വീ​ടൊ​രു​ങ്ങും: മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ
Sunday, July 3, 2022 12:22 AM IST
ക​രു​വാ​ര​കു​ണ്ട്: സം​സ്ഥാ​ന​ത്ത് വീ​ടി​ല്ലാ​ത്ത പ​ത്തു ല​ക്ഷ​ത്തി​ൽ പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ വീ​ടൊ​രു​ങ്ങു​മെ​ന്നു കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.

ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച 153 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും 300 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കി​ഫ്ബി ഫ​ണ്ട് ഉ​ൾ​പ്പെ​ടെ വി​നി​യോ​ഗി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​ത്ര​യേ​റെ തു​ക വി​നി​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ​ക്കെ​തി​രേ ഒ​രു ത​ര​ത്തി​ലു​മു​ള്ള അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​രു​ന്നി​ല്ല എ​ന്ന​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​മെ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ർ​ഹ​രാ​യ കൈ​ക​ളി​ൽ ത​ന്നെ എ​ത്തു​ന്നു എ​ന്ന​താ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പ​ടു​ത്തി 153 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ 140 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മ​റ്റു​ള്ള വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​ത്തോ​ടൊ​പ്പം പു​തു​താ​യി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​ജ​സീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ബ്ലോ​ക്ക് അം​ഗം ശൈ​ലേ​ഷ് പ​ട്ടി​ക്കാ​ട​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ.​ഉ​മ്മ​ർ, ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, വി​ഇ​ഒ ഷെ​രീ​ഫ് അ​ഹ​മ്മ​ദ്, സ്മി​ത അ​നി​ൽ​കു​മാ​ർ, ഗി​രീ​ഷ് ത​ച്ച​ന്പാ​റ, അ​ഡ്വ. ടോം ​കെ. തോ​മ​സ്, കെ.​കെ.​ജ​യിം​സ്, എം.​മു​ഹ​മ്മ​ദ്, എ.​കെ.​സ​ജാ​ത് ഹു​സൈ​ൻ, പി.​കെ.​നാ​സ​ർ, എം.​കെ.​മു​ഹ​മ്മ​ദാ​ലി, ഇ.​ലി​നീ​ഷ്, ഹം​സ സു​ബ്ഹാ​ൻ, പി.​കു​ഞ്ഞാ​പ്പു ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.