പാ​ദ​സ​രം മോ​ഷ്ടി​ച്ച നാ​ടോ​ടി​യെ പി​ടി​കൂ​ടി
Sunday, July 3, 2022 12:22 AM IST
വ​ളാ​ഞ്ചേ​രി: കൊ​ട്ടാ​രം സ്വ​ദേ​ശി​ക​ളു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ സ്വ​ർ​ണ പാ​ദ​സ​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു മോ​ഷ്ടി​ച്ച നാ​ടോ​ടി യു​വ​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചെ​ന്നൈ സ്വ​ദേ​ശി​നി തൃ​ഷ എ​ന്ന സ​ന്ധ്യ (22) യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച പാ​ദ​സ​ര​വു​മാ​യി ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ണ്ടു അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യ​ത്. പ്ര​തി ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്.
പാ​ല​ക്കാ​ട് സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്ത് പു​റ​ന്പോ​ക്ക് കോ​ള​നി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടോ​യെ​ന്നും ഇ​വ​ർ കൂ​ടു​ത​ൽ മോ​ഷ​ണ​കേ​സു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു വ​ളാ​ഞ്ചേ​രി പോ​ലീ​സ് അ​റി​യി​ച്ചു.