ലൈ​ഫ് പ​ദ്ധ​തി: എ​ട്ടു വ​രെ അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ക്കാം
Sunday, July 3, 2022 12:21 AM IST
മ​ല​പ്പു​റം: ലൈ​ഫ് 2020 പ്ര​കാ​രം ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​ന​യും പു​ന:​പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ൽ ഒ​ന്നാം ഘ​ട്ട അ​പ്പീ​ലു​ക​ൾ തീ​ർ​പ്പാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ക​ര​ട് പ​ട്ടി​ക ജൂ​ലൈ ഒ​ന്നി​നു ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ ​പ​ട്ടി​ക​യി​ൽ ഒ​ന്നാം ഘ​ട്ട അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക്, ര​ണ്ടാം ഘ​ട്ട​ത്തി​ൽ എ​ട്ടു വ​രെ അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ക്കു​വാ​ൻ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ/​ലൈ​ഫ് ജി​ല്ലാ മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ മു​ഖേ​ന​യോ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, വ്യ​ക്തി​ഗ​ത ലോ​ഗി​നു​ക​ൾ മു​ഖേ​ന​യോ ന​ൽ​കാം. യൂ​സ​ർ ഐ.​ഡി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഹെ​ൽ​പ് ഡെ​സ്ക് മു​ഖേ​ന അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാം.